സ്നേഹിതരെ,
നിയമവും അഭിഭാഷകരും കോടതിയും അല്ലങ്കിൽ നിയമവും അഭിഭാഷകരും സമൂഹവും എന്നത് ഒരു ത്രിതല ബന്ധമായാണ് പൊതുജനം കണ്ടുവരുന്നത്. ഒരേസമയം നിയമത്തോടും കോടതിയോടും സമൂഹത്തോടും കടപ്പെട്ടും ബന്ധപ്പെട്ടുമാണ് അഭിഭാഷകർ ജീവിക്കുന്നത് ,അതുകൊണ്ടുതന്നെ അഭിഭാഷകവൃത്തിയെന്നത് മഹത്തരവുമാണ്
ലോയേഴ്‌സ് വോയ്‌സ് എന്നത് പൊതുജനത്തോടും ലോകത്തോടും നേരിട്ട് സംവദിക്കാനുള്ള വേദിയായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ഒപ്പം അഭിഭാഷകർക്ക് വേണ്ടിയും.
''Fight for justice '' എന്നതാണ് ഈ വെബ്സൈറ്റിന്റെ ലക്ഷ്യം.
യഥാർത്ഥ നീതി പുലരുമ്പോഴാണ് ഒരു മനുഷ്യന് യഥാർത്ഥ വ്യക്തിത്വവുമുണ്ടാവുകയുള്ളു ,അത് രാജ്യത്തെ ഏറ്റവും ഉന്നതൻ മുതൽ താഴെത്തട്ടിലുള്ള പൗരൻ വരെ നിയമത്തിന് വിധേയരായി ജീവിക്കുമ്പോഴാണ് ,അതിനായുള്ള അറിവുകൾ എല്ലാവരിലും എത്തിക്കുകയാണ് ഈ വെബ്‌സൈറ്റ് ലക്ഷ്യമിടുന്നത് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ഒരു കൂട്ടം അഭിഭാഷക സുഹൃത്തുക്കളുടെ കൂട്ടായ ശ്രമമാണ് ഇങ്ങനെയൊരു ആശയത്തിലെത്തിച്ചേർന്നത് .ഈ വെബ്‌സെറ്റിലൂടെ പൊതുജനത്തോട് സംവദിക്കാൻ ആഗ്രഹിക്കുന്ന മറ്റ് അഭിഭാഷകർ ,നിയമജ്ഞർ അവരുടെ അറിവുകളും ആശയങ്ങളും പരിചയസമ്പത്തും പൊതുജനത്തിനും മറ്റും പങ്കുവയ്ക്കുകയെന്നതും ഈ വെബ്‌സെറ്റിലൂടെ ലക്ഷ്യമിടുന്നു
എന്ന് ലോയേഴ്‌സ് വോയ്‌സ്
Email Us info@lawyersvoice.org
Fight for Justice