തലശ്ശേരി ജില്ലാകോടതിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. സിജു ജോസഫ് നിങ്ങളുടെ ചോദ്യങ്ങൾക്കുവേണ്ടി മറുപടി നൽകുന്നു.

Whatsapp Image 2023 11 10 At 8.02.47 Pm

                                   
                പൊതുജനങ്ങൾ സാധാരണ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന നിയമങ്ങൾ ധാരാളമുണ്ട് ,പലർക്കും പല സമയത്തും സംശയങ്ങൾ ഉണ്ടാവാം ,ഇവ ദൂരീകരിക്കാത്തത് മൂലം ചിലപ്പോൾ വലിയ നഷ്ടങ്ങളും പിന്നീട് ഉണ്ടാവാം.ഉദാഹരണത്തിന് കുടുംബബന്ധത്തിന് പെട്ടന്ന് ഉലച്ചിൽ സംഭവിക്കുമ്പോൾ അതിനിടയിൽ വന്നുചേരുന്ന നിയമപ്രശ്നങ്ങൾ ,കേസുകൾ ,സ്ത്രീകൾക്കുള്ള സംരക്ഷണനിയമങ്ങൾ ,പുരുഷൻമ്മാർക്കുള്ള സംരക്ഷണനിയമങ്ങൾ,കുട്ടികൾക്കുള്ള സംരക്ഷണനിയമങ്ങൾ,വിവാഹമോചനത്തെ സംബന്ധിക്കുന്നവ ,അല്ലങ്കിൽ നമ്മുടെ വാഹനം പെട്ടന്ന് അപകടത്തിൽപ്പെട്ടാൽ ഡ്രൈവർ എന്തു ചെയ്യണം, ഉടമ എന്തു ചെയ്യണം,പരിക്ക് പറ്റിയ ആൾ എന്തു ചെയ്യണം 
അല്ലങ്കിൽ ജോലിസ്ഥലത്തുവച് ഒരു അപകടമുണ്ടായാൽ ജീവനക്കാരൻ / തൊഴിലാളി എന്തു ചെയ്യണം,അതുമല്ലങ്കിൽ ഒരു വ്യക്തി സോഷ്യൽമീഡിയയിലൂടെ അറിഞ്ഞോ അറിയാതെയോ ഒരു സൈബർ കുറ്റം ചെയ്താൽ എന്തു ചെയ്യണം,ഒരു അതിർത്തി തർക്കം വന്നാൽ ഉടൻ എന്തു ചെയ്യണം,അതുമല്ലങ്കിൽ നിത്യ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ഒരു ക്രിമിനൽ കേസിൽപ്പെട്ടാൽ നാം എന്തു ചെയ്യണം തുടങ്ങി ഒട്ടനവധി നിയമപ്രശ്നങ്ങളുടെ ഇടയിലാണ് നാം ജീവിക്കുന്നത്.നിയമപരമായി നിങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾക്ക് '' ലോയേഴ്സ് വോയ്‌സ് '' നിങ്ങൾക്കായി സൗജന്യമായി മറുപടി നൽകുന്നു.
'' ലോയേഴ്സ് വോയ്‌സ് ''ന് വേണ്ടി തലശ്ശേരി ജില്ലാകോടതിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. സിജു ജോസഫ് നിങ്ങളുടെ ചോദ്യങ്ങൾക്കുവേണ്ടി മറുപടി നൽകുന്നു.ഇദ്ദേഹം മുൻപ് ബ്രിട്ടനിൽ സോളിസിറ്ററായും പ്രവർത്തിച്ചുപരിചയമുള്ളയാളാണ്.നിങ്ങളുടെ സംശയങ്ങൾ ഫോൺ ,വാട്സ്അപ്പ് ,ഇ മെയിൽ വഴി ചോദിക്കാവുന്നതാണ് പ്രസക്ത ചോദ്യങ്ങൾ ഈ വെബ്‌സൈറ്റ് വഴിയും അല്ലാത്തവ നേരിട്ടും ഉത്തരം നൽകുന്നതാണ്.
ഫോൺ നമ്പർ :9656781390
വാട്സ്അപ്പ് നമ്പർ:9656781390

Leave a Reply

Your email address will not be published. Required fields are marked *