ഉത്തരമലബാറിന്റെ നീതിന്യായ ആസ്ഥാനമായിരുന്ന തലശ്ശേരിയിൽ പുതിയ കോടതി സമുച്ചയം ജനുവരി 25 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാറും ചേർന്ന് നാടിന് സമർപ്പിക്
അറബിക്കടലിനോട് 20 മീറ്റർ മാത്രം ദൂരെ തലയെടുപ്പോടെ എട്ടുനിലകളുള്ള പുതിയ കോടതി സമുച്ചയമാണ് നാടിന് സമർപ്പിക്കുന്നത്.വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ കണ്ണൂർ ജില്ലയുടെ നീതിന്യയ ആസ്ഥാനമാണ്, പുതിയ കെട്ടിലും മട്ടിലും ഒരു ന്യൂ ഇയർ സമ്മാനമായി തലശ്ശേരിയിൽ തുറന്നുകൊടുക്കുന്നത്. 222 വർഷം മുമ്പ് അതായത്1802 ൽ തലശ്ശേരിയിൽ അരംഭിച്ചതാണ് കോടതികൾ അതിൽ ചിലവ ഇപ്പോഴും പ്രവർത്തിക്കുന്നു.
കുറച്ചു മാസങ്ങളായി ഉദ്‍ഘാടനത്തിനായുള്ള പ്രവർത്തനങ്ങൾ ഓർഗനൈസിംഗ് കമ്മറ്റി അണിയറയിൽ നടത്തിവരികയാണ്.വിവിധ തരത്തിലുള്ള സബ് കമ്മറ്റികൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചുവരികയാണ്. തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ സജീവൻ,ബാർ അസോസിയേഷൻ സിക്രട്ടറി അഡ്വക്കേറ് ജിപി ഗോപാലകൃഷ്ണൻ ,ഫിനാൻസ് കമ്മറ്റി ചെയർമാൻ അഡ്വക്കേറ്റ് കെ വിശ്വൻ തുടങ്ങിയവർ അഭിഭാഷകരുടെ മുൻ നിരയിൽ നിന്നുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
നാളെ രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം വൈകുന്നേരം ഗാനമേളയടക്കമുള്ള കലാപരിപാടികളും അരങ്ങേറുന്നു.ഈ ഉദ്ഘാടന മാമാങ്കം വൻവിജയമാക്കാൻ എല്ലാവരെയും ഓർഗനൈസിംഗ് കമ്മറ്റി പ്രതീക്ഷിക്കുന്നു.