ചരിത്രമുറങ്ങുന്ന തലശ്ശേരി കോടതികളെ കുറിച്ച് ബാർ അസോസിയേഷൻ പ്രസിഡഡ് അഡ്വക്കേറ്റ് കെ എ സജീവൻ സംസരിക്കുന്നു.

Advocate Ka Sajeevan 2
Spread the love

222 വർഷം പഴക്കമുള്ള തലശ്ശേരി കോടതികൾ ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ഇടം പിടിച്ചതാണന്ന് നമ്മൾക്കറിയാം.ഞാൻ പ്രാക്ടീസ് തുടങ്ങിയ 1986 മുതൽ ഒരുപാട് പ്രഗൽഭരായ സീനിയർ അഭിഭാഷകരുള്ള തലശ്ശേരി കോടതികളെയാണ് ഞാൻ കണ്ടുവന്നത് ,എൻ്റെ സീനിയർ ആയിരുന്ന ആദരണീയനായ വി.ബാലൻ വക്കീൽ തന്നെ ഉത്തര മലബാറിലെ പ്രഗൽഭനായ അഭിഭാഷകനായിരുന്നു.
ആദരണീയരായ കുഞ്ഞനന്തൻ നമ്പ്യാർ, നമ്പൂതിരിപ്പാട് , കെ.ടി രാഘവൻ നമ്പ്യാർ, പി വി അബ്ദുള്ള ,ഒകെ ബാലകൃഷ്ണൻ , കുഞ്ഞിമൊയ്തു ,ടി എ രാംദാസ് ,പി .വി ബാലകൃഷ്ണൻ നമ്പ്യാർ,സി.പി ബാലകൃഷ്ണൻ അടിയോടി തുടങ്ങി നിരവധി പ്രഗൽഭ അഭിഭാഷകരെ എൻ്റെ അഭിഭാഷകജീവിതത്തിനിടയിൽ കാണാനിടയായി.
നിരവധി കേരളം അറിയപ്പെടുന്ന അഭിഭാഷകരെ ഇവിടെ വന്നുപോകുന്നതും അവരുടെ വൈഭവവും എനിക്ക് കാണാനിടയായിട്ടുണ്ട് .നിരവധി ന്യായാധിപരെയും അവരുടെ പ്രാഗൽഭ്യവും കൂടാതെ അവരൊക്കെ തലശ്ശേരി കോടതികളുടെ വളർച്ചയ്ക്ക് സഹായിച്ചതുമൊക്കെ എന്റെ അഭിഭാഷക ജീവിതത്തിന് കരുത്തായിട്ടുണ്ട്.
ജുഡീഷ്യൽ ആസ്ഥാനമായ തലശേരിയിൽ മുൻപ് വളരെ കുറച്ചു കോടതികൾ മാത്രമാണുണ്ടായിരുന്നത് ,കാലാനുസൃത മാറ്റങ്ങൾ വന്നു നിരവധി കോടതികൾ തലശ്ശേരിയിൽ എത്തി, ഇപ്പോൾ ഇതാ മറ്റൊരു പുതിയ കോടതി സമുച്ചയവും.

ഇപ്പോൾ തലശ്ശേരി കോടതി കോംബൗണ്ടിൽ പുതിയ കോടതി സമുച്ചയം ഉദ്ഘാടനം ചെയ്യുമ്പോൾ അതിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അസോസിയേഷൻ പ്രസിഡഡ് എന്ന നിലയിൽ രാഷ്ട്രീയ ഭേദമന്യേ എന്നാലാവും വിധം എല്ലാവരെയും കോർത്തിണക്കി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്, എല്ലാവരും നല്ല സഹകരണമാണ് നൽകി വരുന്നത്, അതിനായി ഞാൻ എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു.സർക്കാരും ജുഡീഷ്യറിയും തലശ്ശേരിക്കോടതികളുടെ വളർച്ചയ്ക്ക് നൽകുന്ന സംഭാവനകൾ വിസ്മരിക്കാനാവാത്തതാണ്.
ജനുവരി 25 ന് നടക്കുന്ന പുതിയ കോടതി സമുച്ചയ ഉദ്ഘാടന ചടങ്ങ് ഭംഗിയാക്കാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *