ജൂലൈ ഒന്നുമുതൽ ഇന്ത്യയിൽ നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങളെ സംബന്ധിച്ചു തലശ്ശേരി കോടതി ബൈസെൻറ്റനറി ഹാളിൽ ശനിയാഴ്ച(13/07/2024) അഡ്വ. ആസഫലി സംസാരിക്കുന്നു.പുതിയ നിയമങ്ങളുടെ ഉപയോഗം പ്രയോഗരീതി,ഒളിഞ്ഞിരിക്കുന്ന നിയമകുരുക്കുകൾ, ഭാവിയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഇവയെല്ലാം സംബന്ധിച്ച ഒരു സംവാദവും ചർച്ചയുമാണ് നടക്കുക.
ക്രിമിനൽ നിയമങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള അഡ്വ. ആസഫലി മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായും പ്രവർത്തിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് തുടങ്ങിയ സംവാദ സദസ്സിൽ അസോസിയേഷൻ സിക്രട്ടറി അഡ്വ.ജിപി ഗോപാലകൃഷ്ണൻ സ്വാഗതവും അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.സജീവൻ അധ്യക്ഷതയും വഹിച്ചു.