തലശ്ശേരി ജില്ലാ കോടതി അഭിഭാഷകർ സമരത്തിലേക്ക്

Img 20240621 Wa0096
Spread the love

200 ലധികം പഴക്കമുള്ള തലശ്ശേരി കോടതികളുടെ ചരിത്രത്തിൽ ഇതാദ്യമായി അഭിഭാഷകർ ഒന്നടങ്കം സമരത്തിലേക്ക്.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ കീഴിലുള്ള ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ കേസുകൾ കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ മാറ്റി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ സമരം നടത്തുന്നത്.
ഇത്രയും കാലം തലശ്ശേരി CJM കോടതിയുടെ അധികാര പരിധിയിൽപ്പെട്ട ഈ പോലീസ് സ്റ്റേഷനെ യാതൊരുവിധ അറിയിപ്പുമില്ലാതെ ഏകപക്ഷീയമായ ഒരു തീരുമാനത്തിലുടെ മാറ്റുകയെന്നത് അനുവദിക്കാനാവില്ലയെന്നതാണ് അഭിഭാഷകർ പറയുന്നത്.


ഭൂമി ശാസ്ത്ര പരിഗണനയോ കക്ഷികൾക്ക് എത്തിപ്പെടാനുള്ള സൗകര്യമോ CJM കോടതിയുടെ പ്രധാന്യമോ ,ജില്ലാ കോടതിയുടെ പ്രാധാന്യമോ ഒന്നും പരിഗണിക്കാതെയാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.
മുമ്പ് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ കീഴിലുണ്ടായിരുന്ന ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനെ ഇതുപോലെ അപക്വമായ ഒരു തീരുമാനത്തിലൂടെ കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു. 20 കിലോമീറ്റർ ദൂരത്തിലുള്ള കോടതിയിൽ നിന്നും 60 കിലോമീറ്റർ ദൂരത്തിലേക്ക് മാറ്റിയത് അഭിഭാഷകരും ജനപ്രതിനിധികളും ഇടപെട്ട് ആ തീരുമാനം റദ്ദാക്കായിരുന്നു. അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന പോലെ ഇപ്പോൾ തലശ്ശേരി CJM കോടതിയെ ഇല്ലാതാക്കാനെന്ന പോലെ തീരുമാനം എടുത്തിരിക്കുന്നു.


ജനപ്രതിനിധികളുമായോ ആഭ്യന്തര -നിയമ വകുപ്പുകളുമായോ ഒരു കുട്ടിയാലോചനകളുമില്ലാതെയുള്ള ഈ ഏക പക്ഷിയമായ തീരുമാനം പുനപരിശോധിക്കുന്നതുവരെ തലശ്ശേരി ജില്ലാ കോടതിയിലെ അഭിഭാഷകർ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
തലശ്ശേരി ജില്ലാ കോടതി ബാർ അസോസിയേഷൻ്റെ നേതൃത്വത്തിലാണ് സമര പരിപരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്.തീരുമാനം പുനപരിശോധിക്കുന്നതു വരെ ശക്തമായ പ്രക്ഷോഭ പരിപാടികളാണ് സമരസമതി ആസുത്രണം ചെയ്തിരിക്കുന്നത്, അതിൻ്റെ ഭാഗമായി ആദ്യദിനം നിരാഹാരവും കോടതി ബഹിഷ്കരണവുമാണ് ഇന്ന് നടക്കുന്നത്.
സമരസമിതി ചെയർമാൻ അഡ്വ.കെ വിശ്വൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സമരം ,ബാർ അസോസിയേഷൻ പ്രസിഡഡ് അഡ്വ. സജീവൻ ഉദ്ഘാടനം ചെയ്യുകയും സിക്രട്ടറി അഡ്വ.ജി.പി ഗോപാഗോപാല കൃഷ്ണൻ സ്വാഗതവും അഡ്വ.സുജിത് നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *