200 വർഷത്തിലധികം പൈതൃക പാരമ്പര്യമുള്ള തലശ്ശേരി കോടതിയിലെ അഭിഭാഷകർ മൈസൂരിലെ ബാർ അസോസിയേഷനുമായി ക്രിക്കറ്റ് മത്സരം പങ്കിടുന്നതോടൊപ്പം ഒരു സാംസ്കാരിക സൗഹൃദം കൈമാറൽ കൂടിയാണ് നടക്കുന്നത്.ടൂറിസ്റ്റുകളുടെ കേന്ദ്രമായ മൈസൂരും ഒരുപാട് മഹാരഥന്മാർക്ക് ജന്മം നൽകിയ തലശ്ശേരിയും എന്നും ചരിത്രത്തിന്റെ ഭാഗമാണ് , 09/ 02/ 2024 ന് തലശ്ശേരിയിൽ നിന്ന് മോട്ടോർ റാലിയായാണ് മൈസൂരിലേക്ക് അഭിഭാഷകർ പോകുന്നത് ,ഇത് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് ജില്ലാ ജഡ്‌ജി KT നിസ്സാർ അഹമ്മദാണ്.
വെകുന്നേരം മൈസൂരിലെത്തുന്ന അഭിഭാഷക മോട്ടോർ റാലിയെ മൈസൂർ ബാർ അസോസിയേഷൻ സ്വീകരിക്കും ,തുടർന്ന് 10/ 02/ 2024 രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സഹൃദ ക്രിക്കറ്റ് മത്സരം മൈസൂർ ജില്ല ജഡ്ജ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന ഹെറിറ്റേജ് എക്സ് ചെയ്ഞ്ച് കൾച്ചറൽ പ്രോഗ്രാം മൈസൂർ ബാർ അസോസിയേഷനും തലശ്ശേരി ബാർ അസോസിയേഷനും സംയുക്തമായി നടത്തും.തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് ജി പി ഗോപാലകൃഷ്ണനും സിക്രട്ടറി അഡ്വക്കേറ്റ് ബിജേഷ് ചന്ദ്രനുമാണ് അഭിഭാഷക സംഘത്തെ നയിക്കുന്നത്.
കേരളത്തിലങ്ങോളമിങ്ങോളം നിരവധി ക്രിക്കറ്റ് മത്സരങ്ങളിൽ വിജയികളായ തലശ്ശേരി ബാർ അസോസിയേഷൻ ക്രിക്കറ്റ് ടീമിന് ഇത് ആനന്ദനിമിഷവും. ഒരു ചരിത്ര മുഹൂർത്തത്തിന് തലശ്ശേരി ബാർ അസോസിയേഷനും മൈസൂർ ബാർ അസോസിയേഷനും ഒന്നിച്ചു അണിനിരക്കുമ്പോൾ അഭിഭാഷകലോകത്തു ഒരു പുതിയ അധ്യായം രചിക്കുകയാണ് തലശ്ശേരി അഭിഭാഷകർ
ലോയേഴ്സ് വോയിസിന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു