കോടതി ഉത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് വളരെ മോശമായി പെരുമാറിയ ആലത്തൂർ പോലീസ് സ്റ്റേഷൻ SI റെനീഷിനെതിരെ വന്ന ഹർജി പരിഗണിച് ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ ഉത്തരവ്.
പോലീസ് പൊതുജനങ്ങളോട് പെരുമാറേണ്ട രീതി എങ്ങനെയായിരിക്കണം എന്ന് WP(C)No.11880/2021 എന്ന ഹൈക്കോടതി ഉത്തരവ് മാനിച്ചു കേരളസർക്കാർ ഇറക്കിയ ഉത്തരവിന് പുല്ലുവില കൽപ്പിച്ചാണ് ഈ SI പെരുമാറിയത് എന്നത് മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ പ്രകടമാണ്.ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ വന്ന പരാതിപരോശോധിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ,ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് കേസ് വീണ്ടും പരിഗണിക്കുന്നതിനായി 18/ 01/ 24 ലേക്ക് മാറ്റിവച്ചു , ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ ഉത്തരവ്.
Fight for Justice