ഭയമില്ലാതെ ഒരു സർക്കാർ ഓഫീസിൽ പോകാനാവില്ല ,തിരിച്ചുവരുമ്പോൾ മനസമമാധാനം നഷ്ടപ്പെടുകയും പുതിയ കേസ് ഉണ്ടാവുകയും ചെയ്യും.നാം ഇന്നും ജീവിക്കുന്നത് ഏത് കാലത്താണ് ഏത് ലോകത്താണ് ,ജനാധിപത്യ രാജ്യത്താണ് നാം ജീവിക്കുന്നതെങ്കിൽ ആ ഉദ്യോഗസ്ഥന്റെ കൈ ഒരിക്കൽ മാത്രമേ ഉയരു ,ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരിയുണ്ടങ്കിൽ ഉദ്യോഗസ്ഥർ സേവകരും അനുസരണയുള്ളവരും പ്രജകൾ അധികാരികളുമായിരിക്കും ഇവിടെ സംഭവിക്കുന്നത് വിപരീതമായും.
കോടതി ഉത്തരവുമായി ആലത്തൂർ പോലീസ് സ്റ്റേഷനിൽ എത്തിയ Aqib Sohail എന്ന അഭിഭാഷകനുണ്ടായ ദുരനുഭവം.. | By Adv Mujeeb Rehuman A | Facebook
പോലീസ് ഉദ്യോഗം എന്നത് ആരോടും അസഭ്യം പറയാനും ഉപദ്രപിക്കാനുമുള്ള ജോലിയല്ലായെന്ന് ഭരണകൂടം മനസ്സിലാക്കികൊടുക്കണം അല്ലാത്ത പക്ഷം ജനം ഭയത്തോടെ ജീവിക്കുന്നവർ എന്നും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാത്ത ഒരു ഭരണകൂട ഭീകരതയുടെ മധ്യത്തിലാണ് ജീവിക്കുന്നത് എന്ന് പറയേണ്ടി വരും.നിയമം അറിയുന്ന ഒരു അഭിഭാഷകനോട് ഒരു പോലീസ് ജീവനക്കാരൻ ഇങ്ങനെ പറയേണ്ടിവരുന്നു ,ഒരു MLA യോട് പറയേണ്ടി വരുന്നു.
ഏതോരു സർക്കാർ ഓഫീസിൽ ചെന്നാലും ഇവരുടെ മാനസ്സിക പീഡനങ്ങൾ ,അസഭ്യം പറച്ചിൽ അങ്ങനെ ഇവരെ ഒരു വെറുക്കപ്പെട്ട ഗണമായി മാറുന്നുവെങ്കിൽ അതിനുത്തരവാദി നിയമിച്ചു ശമ്പളം കൊടുക്കുന്ന സർക്കാർ തന്നെ.ഇതുകൊണ്ടാണ് പൊതുജനം എന്നും ഇവരെ പുച്ഛത്തോടെ കാണുന്നതും
കോടതി ഉത്തരവുമായി ആലത്തൂർ പോലീസ് സ്റ്റേഷനിൽ എത്തിയ Aqib Sohail എന്ന അഭിഭാഷകനുണ്ടായ ദുരനുഭവമാണ് ഇതിവൃത്തം