ഇന്ത്യയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രിമിനൽ നിയമങ്ങൾ മാറുന്നു

Amit Sha
Spread the love

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നപ്പോൾ കൊണ്ടുവന്ന ക്രിമിനൽ നിയമങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യയിൽ തുടരുകയായിരുന്നു.പലഭേദഗതികൾ കൊണ്ടുവന്നുവെങ്കിലും അടിസ്ഥാനപരമായി അവയുടെ പേരും നിയമങ്ങളും മാറാതെ മുന്നോട്ടുപോകുകയായിരുന്നു.

പുതിയതായി കൊണ്ടുവന്നവയിൽ ഇന്ത്യൻ പീനൽ കോഡ് 1860 നെ ഭാരതീയ ന്യായ സംഹിത 2023 the Bharatiya Nyaya (Second) Sanhita (BNS) എന്നും ക്രിമിനൽ പ്രൊസീജർ കോഡ് 1898 നെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 the Bharatiya Nagarik Suraksha (Second) Sanhita (BNSS) എന്നും ഇന്ത്യൻ എവിഡൻസ് ആക്ട്1872 നെ ഭാരതീയ സാക്ഷ്യ ബിൽ 2023 the Bharatiya Sakshya (Second) Bill (BSB) എന്നും പെരുമാറ്റിയാണ് ഇന്ത്യയിൽ വരാൻ പോകുന്നത്. നാളിതുവരെ ജുഡീഷ്യൽ ഓഫീസേഴ്‌സും അഭിഭാഷകരും മറ്റ് നിയമങ്ങൾ കൈകാര്യം ചെയ്തിരുന്നവരും ഇനി പുതിയതായി പഠിച്ചുവേണം കൈകാര്യം ചെയ്യാൻ.

അന്തസത്തയിൽ വലിയമാറ്റമില്ലെങ്കിൽപ്പോലും കൃത്യതയോടെ കൈകാര്യം ചെയ്യണമെങ്കിൽ വീണ്ടും നിയമ വിദ്യാർത്ഥിയായി മാറണം എന്ന് ചുരുക്കം.ലോക്‌സഭയിൽ 97 സസ്‌പെൻഷനിൽ പോയസമയത്താണ് ഈ നിയമങ്ങൾ പാസാക്കിയത് ,ഇത് രാജ്യസഭയിലും പാസായി ഇന്ത്യൻ പ്രസിഡണ്ട് ഒപ്പുവച്ചാൽ ഇന്ത്യൻ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.നീതിന്യായരംഗത്തു വന്ന ഒരു വലിയമാറ്റമായി ഇതിനെ കാണേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *