മരണാനന്തര ചടങ്ങുകൾക്ക് ശേഷം പരേതൻ്റെ വീട്ടിൽ ചേർന്ന അനുശോചന യോഗത്തിൽ പ്രമുഖർ അനുശോചിച്ചു. വളരെ ചെറിയ പ്രായത്തിൽ നാട്ടുകരുടെയും അഭിഭാഷകരുടെയും കോടതികൾക്കിടയിലും വലിയ സൗഹൃദം കാത്തു സൂക്ഷിക്കുകയും മായാത്ത വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത യുവ അഭിഭാഷകനെയാണ് നഷ്ടമായതെന്ന് ദു:ഖം തളം കെട്ടിയ അന്തരീക്ഷത്തിൽ ചേർന്ന അനുശോചന യോഗത്തിൽ പലരും അഭിപ്രായപ്പെട്ടു. പറയാൻ വാക്കുകൾ ലഭിക്കാതെ വിതുമ്പി കൊണ്ടാണ് പലരും സംസാരിച്ചത്.
അനുശോചന യോഗത്തിൽ തലശ്ശേരി ബാർ അസ്സോസിയേഷൻ പ്രസിഡന്റ് ശ്രീ G.P. ഗോപാലകൃഷ്ണൻ,മാഹി ബാർ അസോസിയേഷൻ പ്രസിഡന്റ് ശ്രീ രാജേഷ് കുമാർ ,മുൻ പ്രോസികൂട്ടർ പ്രീതി പറമ്പത്ത് തുടങ്ങി നിരവധി പേർ അനുശോചനം രേഖപ്പെടുത്തി