അഭിഭാഷക ദിനത്തിൽ കണ്ണൂർ ജില്ലയിലെ 2 പ്രമുഖ അഭിഭാഷകർ വിട പറഞ്ഞു.

Ullas Jithesh
Spread the love

കണ്ണൂരിൽ നിന്നുള്ള അഡ്വ. ഉല്ലാസ് ജി യും തലശ്ശേരി -പളളൂർക്കാരനായാ ജിജേഷ് കുരിക്കലാട്ടുമാണ് അപ്രതീക്ഷിതമായി ഇന്നലെ വിടവാങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ച വരെ
കോടതികളിൽ സജീവമായിരുന്ന ഇവരുടെ വേർപാട് അവിശ്വസിക്കാനാകുന്നില്ല എന്നതാണ് വാസ്തവം.

അഡ്വ. ഉല്ലാസിൻ്റെ ക്രിമേഷൻ ഇന്ന് വൈകുന്നേരം 4 pm ന് അഴീക്കോട് ശാന്തിതീരത്തിൽ.ഭൗതികശരീരം ഇപ്പോൾ വാരത്തുള്ള വീട്ടിലാണ്. 3.30 വരെ അവിടെയുണ്ടാവു൦.

അഡ്വ.ജിജേഷ് കുരിക്കലാട്ടിൻ്റെ സംസ്കാരം, മൃതദേഹം പോസ്റ്റ്മാർട്ട നടപടികൾക്ക് ശേഷം.

തലശ്ശേരി, കണ്ണൂർ,മാഹി ബാർ അസോസിയേഷനുകളിലെ അഭിഭാഷകർ ഇരുവരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

ഇരുവർക്കും ലോയേർസ് വോയ്സിൻ്റെ 🙏ആദരാഞ്ജലികൾ 🙏

Leave a Reply

Your email address will not be published. Required fields are marked *