കണ്ണൂർ ജില്ലാകോടതി ആസ്ഥാനം പ്രവർത്തിക്കുന്ന തലശ്ശേരിയിൽ പുതിയ കോടതി സമുച്ചയത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ .കിഫ്ബി സഹായത്തോടെയുള്ള ജില്ലാ കോടതി സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ പ്രവൃത്തികളടക്കം ജനുവരി 31- നുള്ളില്‍ പൂര്‍ത്തീകരിക്കും. സ്ഥലം MLA കൂടിയായ ,സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍, സ്പീക്കറുടെ ചേംബറില്‍ കൂടിയ യോഗത യോഗത്തില്‍ ഫെബ്രുവരി മാസം 20 നകം ഉദ്ഘാടനം നടത്തുന്നതിന് തീരുമാനിച്ചു.
ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഹാബിറ്റാറ്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായും, വയറിംഗ് ആന്റ് എ.സി. വര്‍ക്കുകളുടെ കരാറുകാരന് പാര്‍ട്ട് പേയ്മെന്റ് നല്‍കുന്നതിനും, റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം നല്‍കുന്നതിനും മറ്റ് ഇലക്ട്രിക്കല്‍ വര്‍ക്കുകളും കിഫ്ബിയുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങളും സമാന്തരമായി പൂര്‍ത്തീകരിക്കുന്നതിനും ദീപു, പ്രമോദ് എന്നീ കിഫ്ബി ഉദ്യോഗസ്ഥരെ മേല്‍നോട്ട ചുമതല ഏല്‍പ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
പുതിയ കോടതി സമുച്ചയം വരുന്നതോടെ പല കോടതികളും പുതിയ കെട്ടിടത്തിലേക്ക് മാറുകയും പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാവുകയും ചെയ്യും.കോടതി സ്റ്റാഫിനും അഭിഭാഷകർക്കും കോടതിയിലെത്തുന്ന കക്ഷികൾക്കും നിലവിലെ തിരക്ക് കുറഞ്ഞു കൂടുതൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.