തലശ്ശേരി ജില്ലാ കോടതി ലോയേഴ്‌സ് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുമാന്യ
ശ്രീ പി കുഞ്ഞിരാമൻ വക്കീലിന്റെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളുമായി സംവദിക്കുകയും ചെയ്തു.
ഈ ഭരണഘടനാ ദിനത്തിൽ പുതുതലമുറയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നത് പ്രിയപ്പെട്ട കുഞ്ഞിരാമൻ വക്കീലിന്റെ പ്രവർത്തന മണ്ഡലത്തെ കുറിച്ചാണ്.
ഭരണഘടനയും തലശ്ശേരിയിലെ അഭിഭാഷകരും എന്ന് ചിന്തിക്കുമ്പോൾ തികച്ചും പ്രസക്തനായ വ്യക്തിത്വമാണ് കുഞ്ഞിരാമൻ വക്കീൽ. രാഷ്ട്രീയമായി തലശ്ശേരിയുടെ ഇടനെഞ്ചിൽ സ്ഥാനം നേടിയെടുക്കുമ്പോഴും മറുവശത്ത് മലബാറിലെ അഭിഭാഷകർക്ക് അഭിമാനപുരസരം എടുത്ത് പറയാവുന്ന പേര്, നമ്മുടെ ഭരണഘടനാ നിർമാണസഭയിൽ കയ്യൊപ്പ് ചാർത്തിയ തലശ്ശേരിക്കാരൻ.
തലശ്ശേരി പൊന്ന്യത്തെ സമ്പന്ന കുടുംബാംഗമായി ജനിച്ച് അഭിഭാഷകനായും പിന്നീട് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിസ്വാർത്ഥ പ്രവർത്തനങ്ങൾ നടത്തിയ സ്വതന്ത്ര സമരപോരാളിയുമാണ് അദ്ദേഹം.
ബ്രിട്ടീഷ് ഭരണ കാലത്ത് മികച്ച ഭരണം കാഴ്ചവെച്ചതിന് കലക്ടറുടെ പുരസ്‌കാരം കരസ്തമാക്കിയ വ്യക്തിത്വം, തുടർന്ന് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുക്കാൻ ചെയർമാൻ സ്ഥാനം രാജി വച്ചതും, സമരത്തിന്റെ ഭാഗമായി 2 വർഷക്കാലം ജയിലിൽ അടക്കപ്പെട്ടതും എല്ലാം ചരിത്രം.
തലശ്ശേരി മുൻസിപ്പാലിറ്റിയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ, പ്രമുഖ കോൺഗ്രസ് നേതാവ്, പാർലിമെന്റ് മെമ്പർ, നിയമസഭ അംഗം, നമ്മുടെ ബാറിലെ മുൻ വൈസ് പ്രസിഡന്റ്, എല്ലാത്തിനും ഉപരി ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലെ അംഗം.
ഭരണഘടനാ നിർമ്മാണസഭയിൽ അംഗങ്ങളെന്ന നിലയിൽ ഭരണഘടനയിൽ ഒപ്പുവെച്ചത്
13 മലയാളികൾ അതിൽ വടക്കേ മലബാറിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ.അദ്ദേഹത്തിന്റെ സ്മരണകൾ ഈ ഭരണഘടനാ ദിനത്തിൽ അഭിഭാഷക സമൂഹത്തിന് പ്രചോദനമാണ്.
ഭരണഘടനാ ദിനത്തിൽ തലശ്ശേരിയിലെ ലോയേഴ്‌സ് കോൺഗ്രസ് നേതാക്കൾ ശ്രീ പി കുഞ്ഞിരാമൻ വക്കീലിന്റെ വീട് സന്ദർശിച് സ്മരണകൾ പുതുക്കി