വിവാദ മജിസ്‌ട്രേട്ടിനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റി

Screenshot 2023 11 21 222925
Spread the love

തീരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഒരു യുവ അഭിഭാഷകനെതിരായി മജിസ്ട്രേറ്റ് സ്വീകരിച്ച നടപടികൾ അങ്ങേയറ്റം നിയമ വിരുദ്ധവും അപലപനീയവുമാണന്നതിനാൽ ബാർ കൗൺസിൽ ഓഫ് കേരള പ്രതിനിധികളുമായി ചർച്ച നടത്തിയതിന് ഫലമായി മജിസ്‌ട്രേട്ടിനെ കണ്ണൂരിലേക്ക് മുൻസിഫ് ആയി സ്ഥലംമാറ്റി .
ഒരു സ്വകാര്യ അന്യായത്തിൽ പരാതിക്കാരൻ സ്റ്റേറ്റ്മെന്റ് നൽകവെ വന്ന തിയ്യതിയിലെ തെറ്റ് പരാതിക്കാരന്റെ അഭിഭാഷകൻ തിരുത്തിയതാണ് സംഭവത്തിന്റെ തുടക്കം. മൊഴി എടുക്കുമ്പോൾ സാക്ഷി പറഞ്ഞത് വക്കീൽ ഉറക്കെ ആവർത്തിച്ചു, അത്‍ ഇഷ്ടപെടാഞ്ഞ മജിസ്‌ട്രേറ്റ് ആ വക്കീലിനെ അറസ്റ്റ് ചെയ്യാൻ പോലീസിനെ കോടതിയിൽ വിളിച്ച് വരുത്തി, തുടർന്ന് വളരെ മോശം ഭാഷയിൽ അഭിഭാഷകനോട് കയർക്കുകയും പോലീസിനെ വിളിച്ച് അഭിഭാഷകനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യാൻ മുതിരുകയുമാണ് ഉണ്ടായത്. കോടതിയിൽ ഹാജരായിരുന്ന മറ്റ് അഭിഭാഷകരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്.
സാധാരണ ഒരു ജുഡീഷ്യൽ ഓഫിസർമാരും അഭിഭാഷകരോട് കോടതി നടപടികളിൽ ഈ രീതിയിൽ പെരുമാറില്ലായെന്നതാണ് വാസ്തവം.
പുതിയ സ്ഥലം മജിസ്‌ട്രേട്ടിന് പുതു ജീവൻ നല്കട്ടെയെന്ന് ആശംസിക്കാം

Leave a Reply

Your email address will not be published. Required fields are marked *