ഫാമിലി ലോ , വിവാഹ മോചനം ,കുട്ടികൾക്കും ഭാര്യയ്ക്കും ലഭ്യമാകുന്ന അനുകൂല നിയമങ്ങൾ, തുടങ്ങി നിരവധി മേഖലകൾ ഉൾക്കൊള്ളുന്നതാണ് ഫാമിലി ലോ.ഇത് ഇന്ത്യയിൽ ഒരു പൊതു നിയമത്തിന്റെ കീഴിൽ വരുന്നവയും മതവും ജാതിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവയുമുണ്ട് ,ഉദാഹരണത്തിന് മുസ്ലിം പേഴ്സണൽ ലോ ,ഇവിടെ വിവാഹമോചനവും ജീവിത രീതികളും വ്യത്യസ്തമാണ് ,അതുപോലെ ക്രിസ്ത്യൻ മാര്യാജ് ആക്ട് പ്രകാരം 4 ദിവസത്തെ നോട്ടീസ് നൽകി രജിസ്റ്റർ ആഫീസിൽ വച്ചു വേണമെങ്കിൽ വിവാഹിതരാകാം അല്ലങ്കിൽ മതപരമായ ചടങ്ങുകളോടെ നടത്താം ,ഹൈന്ദവർക്ക് മതാചാരപ്രകാരം അമ്പലങ്ങളിലോ വീടുകളിലോ വച്ചുനടത്തപ്പെടാം അതുമല്ലങ്കിൽ ഏതോരു പൗരനും സ്‌പെഷ്യൽ മാര്യാജ് ആക്ട് പ്രകാരം ഇന്ത്യയിൽ വിവാഹിതരാകാം
വ്യത്യസ്തങ്ങളും വൈവിധ്യങ്ങളും നിറഞ്ഞതാണ് ഇന്ത്യയിലെ വിവാഹങ്ങളും കുടുംബജീവിതങ്ങളും അതിനാൽത്തന്നെ നിയമങ്ങളും വ്യത്യസ്തങ്ങളാണ്
അതിനാൽ തന്നെ വിവാഹമോചനങ്ങളും വ്യത്യസ്തമാണ് .
കുടുംബജീവിതത്തിലുണ്ടാകുന്ന പൊരുത്തമില്ലായ്മയും മറ്റ് പ്രശ്നങ്ങളും വേർപിരിയലിന് കാരണമാകാം ,അനിർവചനീയമായ മായ കാരണങ്ങളാണ് ഓരോ വിവാഹമോചനകേസുകളിലും കാണുന്നത് അതിനാൽ തന്നെ ചിലപ്പോൾ സങ്കീർണ്ണവുമാകാറുണ്ട് ,അതിനാൽ തന്നെ ഫാമിലി കോടതികൾ , മീഡിയേഷൻ സെന്ററുകൾ, കൗൺസിലിംഗ് സെന്ററുകൾ ഇവിടങ്ങളിലെല്ലാം കക്ഷികൾ എത്തുമ്പോൾ ശരിയായ നിയമോപദേശത്തിന്റെയും കൃത്യമായ കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലായിരിക്കണം ,അല്ലങ്കിൽ വ്യവഹാര പ്രക്രിയ നീണ്ടുപോകുകയും കഷ്ടനഷ്ടങ്ങളുണ്ടാവുകയും ചെയ്യും
ചിന്തിക്കുക ,വ്യക്തി ജീവിതം ,കുടുംബജീവിതം ,കുട്ടികൾ എല്ലാം വലുതാണ്