എന്താണ് ഇഞ്ചുറി കേസുകൾ അഥവാ പരിക്ക് സംബന്ധമായ കേസുകൾ ഒരു മനുഷ്യന് അവൻറെ വ്യക്തി ജീവിതത്തിൽ ഉണ്ടാകുന്ന ഇഞ്ചുറികൾ അഥവ പരിക്കുകൾ അതായത് ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന പരിക്കുകൾ കൂടാതെ നിങ്ങളുടെ സ്വത്തുക്കൾക്ക് (property ) പരിക്കുകൾ നഷ്ടങ്ങൾ , എന്തിനും നമ്മൾക്ക് നഷ്ടപരിഹാരം ചോദിച്ചു കൊണ്ട് ബന്ധപ്പെട്ട അധികാരികളെയോ കോടതിയെയോ സമീപിക്കാം,നഷ്ടപരിഹാരം ലഭിക്കും.
ഉദാഹരണത്തിന് നമ്മൾ വിമാനത്തിൽ യാത്ര ചെയ്യുന്ന ഘട്ടങ്ങളിൽ വിമാനം വൈകിയത് മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ, ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ,ചില ഘട്ടങ്ങളിലൊക്കെ നമുക്ക് ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുമ്പോൾ നമ്മൾ കൊണ്ടുവന്ന ലഗേജുകൾ നഷ്ടപ്പെടുക അതിനും നമുക്ക് നഷ്ടപരിഹാരം കിട്ടുന്നതാണ് ,അതിന് നമുക്ക് നഷ്ടപരിഹാരം ചോദിക്കാം.
അതുപോലെതന്നെ ജോലിസ്ഥലത്തും മറ്റും മുതിർന്ന ഓഫീസർമാരുടെയും മേധാവികളുടെയും മറ്റും മാനസിക ശാരീരിക പീഡനങ്ങൾ ,ജോലി സ്ഥലത്തുണ്ടാകുന്ന അപകടങ്ങൾ , കൂടാതെ നമുക്ക് ജോലിസ്ഥലത്ത് ഏതെങ്കിലും രീതിയിലെ പരിക്കുകൾ ഉണ്ടായാൽ അവയ്ക്ക് നമുക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാം.
പൊതുനിരത്തുകളിലെ വാഹനാപകടം അതിൽ നമുക്ക് ശരീരത്തിൽ ഉണ്ടാകുന്ന പരിക്കുകൾ ,ഇതുമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ ഇതെല്ലാം ഈ വിഭാഗത്തിൽപ്പെടുന്നവയാണ്, ആശുപത്രികളിൽ ഡോക്ടർമാരുടെ വീഴ്ചമൂലം രോഗികൾക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ ഇവയെല്ലാം പേഴ്സണൽ ഇഞ്ചുറി ലോ എന്ന വിഭാഗത്തിൽ പെടുന്നതാണ്.
പ്രകൃതി ദുരന്തങ്ങൾക്ക് ഒക്കെ നഷ്ടപരിവാരങ്ങൾ കൊടുക്കാറുണ്ട്,അത് കൂടുതലും നൽകുന്നത് സർക്കാരാണ് അതുപോലെ എങ്ങനെ നമുക്ക് ഇവയൊക്കെ കൈകാര്യം ചെയ്യണം ആരെ സമീപിക്കണം ,ഒരു സാധാരണക്കാരന് ഉണ്ടാകുന്ന സംശയങ്ങളാണ് ,ഇതൊക്കെ ഒരു നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ അഭിമുഖികരിക്കുന്ന വിഷയങ്ങളാണ് ,ഇതെല്ലാം സാധാരണക്കാരന് ലഭിക്കുന്നതും ലഭിക്കേണ്ടതുമായ നഷ്ടപരിഹാര കേസുകളാണ്.
രാജ്യത്തും സംസ്ഥാനത്തും നമുക്ക് ഇതിനായി പല നിയമങ്ങളുമുണ്ട് ,പക്ഷേ ഇത് എതൊക്കെയാണ് ആരെ എവിടെ എപ്പോൾ സമീപിക്കണം എന്നത് അറിയില്ല . ഇതൊക്കെ നമുക്ക് വളരെ കൃത്യതയോടെയും സമയത്തും അധികാരികളെയോ , കോടതിയെയോ സമീപിച്ചാൽ നമുക്ക് ഇതിനെല്ലാം നഷ്ട പരിഹാരം ലഭിക്കുന്നതാണ്.