തലശ്ശേരി ബാറിലെ ആദരണിയനായ അഭിഭാഷകൻ ബഹുമാനപ്പെട്ട അസ്സിസ് വക്കിൽ നമ്മളോട് വിട പറഞ്ഞിരിക്കുകയാണ്.തലശ്ശേരി കോടതിയിലെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം,ഊഷ്മളമായ സ്നേഹ ബന്ധങ്ങൾ സൃഷ്ടിച്ച് അഭിഭാഷകരുടെ ഹൃദയത്തിൽ കുടിയേറിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.
ബാർ അസോസിയേഷൻ ലൈബ്രറിയിൽ വച്ച് നടത്താറുള്ള അദ്ദേഹത്തിന്റെ ആനുകാലിക രാഷ്ട്രീയ ചർച്ചകൾ ഓർമപ്പെടുത്തുന്ന നിമിഷങ്ങൾ ,ചൂടേറിയ വാദപ്രതിവാദം ,ചർച്ചകൾ, സുഹൃത്തുക്കളെ കൈപിടിച്ച് വിടാതെ സംസാരിക്കുക ,ഒരു ഗർവ്വുമില്ലാതെ സഹപ്രവർത്തകരെയും ജൂണിയേഴ്സിനെയും ചിരിച്ചുകൊണ്ട് സംസാരിക്കുക.
അസീസ് വക്കീലിൻ്റെ നിറസാന്നിദ്യം തലശ്ശേരി കോടതിലെ മുഴുവൻ അഭിഭാഷകർക്കും തീരാനഷ്ടമാണ്, ഒരു ജേഷ്ഠ സഹോദരനെ നഷ്ടപ്പെട്ടതിൻ്റെ തീരാദുഃഖത്തോടെയാണ് തലശ്ശേരിയിലെ അഭിഭാഷകർ .
കറകളഞ്ഞ കമ്യൂണിസ്റ്റ് ആയിരിക്കുമ്പോളും സ്വന്തം നിലപാടുകളിൽ വിട്ടുവിഴ്ചക്ക് തയ്യാറാകാതിരുന്ന ധീരനായ കമ്യൂണിസ്‌റ്റ് ആയിരുന്നു അദ്ദേഹം.സത്യം മുഖത്തു നോക്കി പറയാൻ മടിയില്ലാത്ത, മടിയിൽ കനമില്ലാത്ത ശുദ്ധനായ കമ്മ്യൂണിസ്റ്റ് സഹയാത്രികൻ. എന്നും എതിർപക്ഷ ബഹുമാനം കാണിച്ചിരുന്ന അസീസ് വക്കീലിന്റെ സുഹൃത്തുക്കൾ രാഷ്ട്രീയത്തിന് അതീതമാണ്.
രാഷ്ട്രിയ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ സത്യസന്ധമായ നീരിക്ഷണ വിമർശനങ്ങൾ സ്വന്തം പാർട്ടിയുടെ കാര്യത്തിലും അദ്ദേഹം ശരിയായ രീതിയിൽ നടത്തി എന്നതാണ് അദ്ദേഹത്തിന്റെ നിലപാടുകളിലെ സുതാര്യത.
സമകാലിന രാഷ്ട്രീയം വിലയിരുത്തുന്നതിൽ അദ്ദേഹത്തിനുള്ള അപാരമായ വിജ്ഞാനം എടുത്തു പറയണ്ടതാണ്.സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ലോകരാഷ്ട്രിയവും വിലയിരുത്തുന്നതിൽ അദ്ദേഹം കാണിച്ച രാഷ്ട്രിയ നീരീക്ഷണപാടവം ആരിലും മതിപ്പുളവാക്കുന്നതായിരുന്നു.
അധികാരത്തിന്റെയും പദവിയുടെയും പിന്നാലെ പോകാതെ ജനങ്ങളെ സ്നേഹം കൊണ്ടു കീഴ്പ്പെടുത്തിയ മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം.വളരെ ലളിതമായ ചുറ്റുപാടുകളിൽ നിന്ന് സ്വപ്രയത്നം കൊണ്ട് വളർന്ന് അഭിഭാഷകവൃത്തിയുടെ അന്തസ്സും മാന്യതയും മരണം വരെ
കാത്തു സുക്ഷിച്ച അസിസ് വക്കിലിന്റെ വേർപാട് എല്ലാവർക്കും ഒരു തീരാ നഷ്ടമാണ്.
അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച ശുന്യത നമ്മളിൽ ഇനിയും അനവധി കാലം നിലനിൽക്കും,ആ ചിരി മായുന്നില്ല ……….
ആദരണിയനായ അസീസ് വക്കീലിന് ഹൃദയഭേദക ആദരാഞ്ജലികൾ,