ചരിത്രമുറങ്ങുന്ന തലശ്ശേരി കോടതികളെ കുറിച്ച് ബാർ അസോസിയേഷൻ പ്രസിഡഡ് അഡ്വക്കേറ്റ് കെ എ സജീവൻ സംസരിക്കുന്നു.
222 വർഷം പഴക്കമുള്ള തലശ്ശേരി കോടതികൾ ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ഇടം പിടിച്ചതാണന്ന് നമ്മൾക്കറിയാം.ഞാൻ പ്രാക്ടീസ് തുടങ്ങിയ 1986 മുതൽ ഒരുപാട് പ്രഗൽഭരായ സീനിയർ അഭിഭാഷകരുള്ള തലശ്ശേരി കോടതികളെയാണ് ഞാൻ കണ്ടുവന്നത് ,എൻ്റെ സീനിയർ ആയിരുന്ന ആദരണീയനായ വി.ബാലൻ വക്കീൽ തന്നെ ഉത്തര മലബാറിലെ പ്രഗൽഭനായ അഭിഭാഷകനായിരുന്നു.ആദരണീയരായ കുഞ്ഞനന്തൻ നമ്പ്യാർ, നമ്പൂതിരിപ്പാട് , കെ.ടി രാഘവൻ നമ്പ്യാർ, പി വി അബ്ദുള്ള ,ഒകെ ബാലകൃഷ്ണൻ , കുഞ്ഞിമൊയ്തു ,ടി എ രാംദാസ് ,പി .വി ബാലകൃഷ്ണൻ നമ്പ്യാർ,സി.പി…
കോടതി സമുച്ചയ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന പൈതൃക ചിത്രരചന വീരോചിതം രചിച്ചു.
കണ്ണൂർ ജില്ലയുടെ സാംസ്കാരിക നഗരിയാണ് തലശ്ശേരി,ചരിത്രമുറങ്ങുന്ന മണ്ണാണ് തലശ്ശേരി,നീതിന്യായമേഖലയിലും സാംസ്കാരിക മേഖലയിലും ഒരുപാട് മഹാരഥൻമ്മാർ സംഭാവന നൽകിയ നാടാണ്,ഉദാഹരണത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേതന്നെ നീതിക്ക് വേണ്ടി തലശ്ശേരി കോടതികളിൽ പോരാട്ടം തുടങ്ങിയ ആളാണ് ജസ്റ്റിസ് വിആർ കൃഷ്ണയ്യർ. ഇങ്ങനെ ഒരുപാട് പൈതൃകം കൊണ്ട് സമ്പന്നമായ തലശ്ശേരിക്ക്, ചിത്രങ്ങളിലൂടെയും ഒരുപാട് കഥകൾ പറയാനുണ്ട് ,ഭൂതകാലങ്ങളെ വർത്തമാനകാലത്തോട് സംവദിക്കാൻ ഏറ്റവും മികച്ചതും ചിത്രരചനകൾ തന്നെയാണ് അതാണ് തലശ്ശേരിയുടെ പുതിയ കോടതി സമുച്ചയ അങ്കണത്തിൽ അരങ്ങേറിയത്.പങ്കെടുത്ത ചിത്രകാരൻമ്മാരുടെ രചനകൾ ലോകോത്തരനിലവാരം പുലർത്തുന്നതും…
തലശ്ശേരിക്ക് തിലകക്കുറിയായി ജില്ലാക്കോടതി സമുച്ചയം.
അറബിക്കടലിനോട് മുത്തമിട്ട് എട്ടുനിലകളുള്ള പുതിയ കോടതി സമുച്ചയം ജനുവരി 25 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. ജനുവരി 25 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാറും ചേർന്ന് നിർവ്വഹിക്കും. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ നീതിന്യയ സൗധം തലശ്ശേരിക്കൊരു തിലകക്കുറിയായി അനന്ത വിഹായസ്സിൽ തലയെടുപ്പോടെ ഉയർന്നിരിക്കുകയാണ്. 222 വർഷം മുന്നേ അന്നത്തെ ഉത്തരമലബാറിന്റെ ജൂഡീഷ്യൽ തലസ്ഥാനമായി തുടങ്ങിയ കോടതികൾക്ക് മുന്നിലായി എട്ടുനിലകളുള്ള അതിമനോഹരമായ കോടതി സമുച്ചയമാണ് ഉയർന്നിരിക്കുന്നത്. പുതിയ സമുച്ചയത്തിലേക്ക് 10…
പുതിയ ക്രിമിനൽ നിയമങ്ങളെ സംബന്ധിച്ചു അഡ്വ. ആസഫലി സംസാരിക്കുന്നു.
ജൂലൈ ഒന്നുമുതൽ ഇന്ത്യയിൽ നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങളെ സംബന്ധിച്ചു തലശ്ശേരി കോടതി ബൈസെൻറ്റനറി ഹാളിൽ ശനിയാഴ്ച(13/07/2024) അഡ്വ. ആസഫലി സംസാരിക്കുന്നു.പുതിയ നിയമങ്ങളുടെ ഉപയോഗം പ്രയോഗരീതി,ഒളിഞ്ഞിരിക്കുന്ന നിയമകുരുക്കുകൾ, ഭാവിയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഇവയെല്ലാം സംബന്ധിച്ച ഒരു സംവാദവും ചർച്ചയുമാണ് നടക്കുക. ക്രിമിനൽ നിയമങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള അഡ്വ. ആസഫലി മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായും പ്രവർത്തിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് തുടങ്ങിയ സംവാദ സദസ്സിൽ അസോസിയേഷൻ സിക്രട്ടറി അഡ്വ.ജിപി ഗോപാലകൃഷ്ണൻ സ്വാഗതവും അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.സജീവൻ…
തലശ്ശേരി ജില്ലാ കോടതി അഭിഭാഷകർ സമരത്തിലേക്ക്
200 ലധികം പഴക്കമുള്ള തലശ്ശേരി കോടതികളുടെ ചരിത്രത്തിൽ ഇതാദ്യമായി അഭിഭാഷകർ ഒന്നടങ്കം സമരത്തിലേക്ക്.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ കീഴിലുള്ള ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ കേസുകൾ കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ മാറ്റി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ സമരം നടത്തുന്നത്.ഇത്രയും കാലം തലശ്ശേരി CJM കോടതിയുടെ അധികാര പരിധിയിൽപ്പെട്ട ഈ പോലീസ് സ്റ്റേഷനെ യാതൊരുവിധ അറിയിപ്പുമില്ലാതെ ഏകപക്ഷീയമായ ഒരു തീരുമാനത്തിലുടെ മാറ്റുകയെന്നത് അനുവദിക്കാനാവില്ലയെന്നതാണ് അഭിഭാഷകർ പറയുന്നത്. ഭൂമി ശാസ്ത്ര പരിഗണനയോ കക്ഷികൾക്ക് എത്തിപ്പെടാനുള്ള സൗകര്യമോ…
THE CITIZENSHIP (AMENDMENT) ACT, 2019 പ്രാബല്യത്തിലായി.
CAA (സി എ എ ) റൂൾസ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് പുതിയ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നുപാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസ്സാക്കിയത് .മേൽപ്പറഞ്ഞ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന്…
അതിർത്തി കടന്ന് മൈസൂരിലേക്ക് ,ഇത് തലശ്ശേരി ബാർ അസോസിയേഷനും കോടതിക്കും അഭിമാന നിമിഷങ്ങൾ,സഹൃദ ക്രിക്കറ്റ് മത്സരം
200 വർഷത്തിലധികം പൈതൃക പാരമ്പര്യമുള്ള തലശ്ശേരി കോടതിയിലെ അഭിഭാഷകർ മൈസൂരിലെ ബാർ അസോസിയേഷനുമായി ക്രിക്കറ്റ് മത്സരം പങ്കിടുന്നതോടൊപ്പം ഒരു സാംസ്കാരിക സൗഹൃദം കൈമാറൽ കൂടിയാണ് നടക്കുന്നത്.ടൂറിസ്റ്റുകളുടെ കേന്ദ്രമായ മൈസൂരും ഒരുപാട് മഹാരഥന്മാർക്ക് ജന്മം നൽകിയ തലശ്ശേരിയും എന്നും ചരിത്രത്തിന്റെ ഭാഗമാണ് , 09/ 02/ 2024 ന് തലശ്ശേരിയിൽ നിന്ന് മോട്ടോർ റാലിയായാണ് മൈസൂരിലേക്ക് അഭിഭാഷകർ പോകുന്നത് ,ഇത് ഫ്ളാഗ് ഓഫ് ചെയ്യുന്നത് ജില്ലാ ജഡ്ജി KT നിസ്സാർ അഹമ്മദാണ്. വെകുന്നേരം മൈസൂരിലെത്തുന്ന അഭിഭാഷക മോട്ടോർ റാലിയെ…
ആലത്തൂർ അഭിഭാഷകനെതിരെ SI യുടെ പീഡനം,ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ ഉത്തരവ്
കോടതി ഉത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് വളരെ മോശമായി പെരുമാറിയ ആലത്തൂർ പോലീസ് സ്റ്റേഷൻ SI റെനീഷിനെതിരെ വന്ന ഹർജി പരിഗണിച് ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ ഉത്തരവ്.പോലീസ് പൊതുജനങ്ങളോട് പെരുമാറേണ്ട രീതി എങ്ങനെയായിരിക്കണം എന്ന് WP(C)No.11880/2021 എന്ന ഹൈക്കോടതി ഉത്തരവ് മാനിച്ചു കേരളസർക്കാർ ഇറക്കിയ ഉത്തരവിന് പുല്ലുവില കൽപ്പിച്ചാണ് ഈ SI പെരുമാറിയത് എന്നത് മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ പ്രകടമാണ്.ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ വന്ന പരാതിപരോശോധിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ,ഡിജിപിയോട്…
പോലീസ് സ്റ്റേഷനിൽ വച്ചു അഭിഭാഷകനോട് സബ് ഇൻസ്പെക്ടറുടെ അസഭ്യം,പോലീസ് സ്റ്റേഷൻ ഇന്നും ഭീകരതയുടെ സ്റ്റേഷൻ, വീഡിയോ കാണുക.
ഭയമില്ലാതെ ഒരു സർക്കാർ ഓഫീസിൽ പോകാനാവില്ല ,തിരിച്ചുവരുമ്പോൾ മനസമമാധാനം നഷ്ടപ്പെടുകയും പുതിയ കേസ് ഉണ്ടാവുകയും ചെയ്യും.നാം ഇന്നും ജീവിക്കുന്നത് ഏത് കാലത്താണ് ഏത് ലോകത്താണ് ,ജനാധിപത്യ രാജ്യത്താണ് നാം ജീവിക്കുന്നതെങ്കിൽ ആ ഉദ്യോഗസ്ഥന്റെ കൈ ഒരിക്കൽ മാത്രമേ ഉയരു ,ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരിയുണ്ടങ്കിൽ ഉദ്യോഗസ്ഥർ സേവകരും അനുസരണയുള്ളവരും പ്രജകൾ അധികാരികളുമായിരിക്കും ഇവിടെ സംഭവിക്കുന്നത് വിപരീതമായും. കോടതി ഉത്തരവുമായി ആലത്തൂർ പോലീസ് സ്റ്റേഷനിൽ എത്തിയ Aqib Sohail എന്ന അഭിഭാഷകനുണ്ടായ ദുരനുഭവം.. | By Adv Mujeeb Rehuman…
ഇന്ത്യയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രിമിനൽ നിയമങ്ങൾ മാറുന്നു
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നപ്പോൾ കൊണ്ടുവന്ന ക്രിമിനൽ നിയമങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യയിൽ തുടരുകയായിരുന്നു.പലഭേദഗതികൾ കൊണ്ടുവന്നുവെങ്കിലും അടിസ്ഥാനപരമായി അവയുടെ പേരും നിയമങ്ങളും മാറാതെ മുന്നോട്ടുപോകുകയായിരുന്നു. പുതിയതായി കൊണ്ടുവന്നവയിൽ ഇന്ത്യൻ പീനൽ കോഡ് 1860 നെ ഭാരതീയ ന്യായ സംഹിത 2023 the Bharatiya Nyaya (Second) Sanhita (BNS) എന്നും ക്രിമിനൽ പ്രൊസീജർ കോഡ് 1898 നെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 the Bharatiya Nagarik Suraksha (Second) Sanhita (BNSS) എന്നും ഇന്ത്യൻ എവിഡൻസ്…