
നമ്മുടെ ഭരണഘടനയിൽ പറയുന്ന റിട്ട് ഹർജികൾ എന്നാൽ എന്താണ്
ഒരു പൗരന് ഭരണഘടന നൽകുന്ന അവകാശങ്ങൾ നടപ്പാക്കാൻ ഹൈക്കോടതിക്കും സുപ്രീംകോടതിക്കും നൽകുന്ന പ്രതേക അധികാരത്തിൽപ്പെടുന്ന അതിപ്രധാനമായ അധികാരമാണ് റിട്ട് പുറപ്പെടുവിക്കൽ.ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിക്കുള്ള റിട്ട് അധികാരം അഥവാ റിട്ട് പുറപ്പെടുവിക്കാൻ മറ്റേതെങ്കിലും കോടതിയെ അധികാരപ്പെടുത്താൻ പാർലമെന്റിനെ അധികാരപ്പെടുത്തുന്നുണ്ട്.1950-ന് മുമ്പ്, കൽക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികൾക്ക് മാത്രമാണ് റിട്ട് പുറപ്പെടുവിക്കാൻ അധികാരം ഉണ്ടായിരുന്നത്.ആർട്ടിക്കിൾ 226 റിട്ട് പുറപ്പെടുവിക്കാൻ ഇന്ത്യയിലെ എല്ലാ ഹൈക്കോടതികൾക്കും അധികാരം നൽകുന്നുണ്ട്.ഇന്ത്യയിലെ റിട്ടുകൾ ഇംഗ്ലീഷ് നിയമത്തിൽ നിന്ന് കടമെടുത്തതാണ്, അവിടെ അവ ‘പ്രീറോഗേറ്റീവ്…