തലശ്ശേരിയിലെ പുതിയ കോടതി സമുച്ചയം ഉദ്ഘാടനം ഫെബ്രുവരിയിൽ: സ്പീക്കർ എ.എന്‍. ഷംസീർ
കണ്ണൂർ ജില്ലാകോടതി ആസ്ഥാനം പ്രവർത്തിക്കുന്ന തലശ്ശേരിയിൽ പുതിയ കോടതി സമുച്ചയത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ .കിഫ്ബി സഹായത്തോടെയുള്ള ജില്ലാ കോടതി സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ പ്രവൃത്തികളടക്കം ജനുവരി 31- നുള്ളില്‍ പൂര്‍ത്തീകരിക്കും. സ്ഥലം MLA കൂടിയായ ,സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍, സ്പീക്കറുടെ ചേംബറില്‍ കൂടിയ യോഗത യോഗത്തില്‍ ഫെബ്രുവരി മാസം 20 നകം ഉദ്ഘാടനം നടത്തുന്നതിന് തീരുമാനിച്ചു. ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഹാബിറ്റാറ്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായും, വയറിംഗ് ആന്റ് എ.സി. വര്‍ക്കുകളുടെ കരാറുകാരന്…