ചരിത്രമുറങ്ങുന്ന തലശ്ശേരി കോടതികളെ കുറിച്ച് ബാർ അസോസിയേഷൻ പ്രസിഡഡ് അഡ്വക്കേറ്റ് കെ എ സജീവൻ സംസരിക്കുന്നു.
222 വർഷം പഴക്കമുള്ള തലശ്ശേരി കോടതികൾ ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ഇടം പിടിച്ചതാണന്ന് നമ്മൾക്കറിയാം.ഞാൻ പ്രാക്ടീസ് തുടങ്ങിയ 1986 മുതൽ ഒരുപാട് പ്രഗൽഭരായ സീനിയർ അഭിഭാഷകരുള്ള തലശ്ശേരി കോടതികളെയാണ് ഞാൻ കണ്ടുവന്നത് ,എൻ്റെ സീനിയർ ആയിരുന്ന ആദരണീയനായ വി.ബാലൻ വക്കീൽ തന്നെ ഉത്തര മലബാറിലെ പ്രഗൽഭനായ അഭിഭാഷകനായിരുന്നു.ആദരണീയരായ കുഞ്ഞനന്തൻ നമ്പ്യാർ, നമ്പൂതിരിപ്പാട് , കെ.ടി രാഘവൻ നമ്പ്യാർ, പി വി അബ്ദുള്ള ,ഒകെ ബാലകൃഷ്ണൻ , കുഞ്ഞിമൊയ്തു ,ടി എ രാംദാസ് ,പി .വി ബാലകൃഷ്ണൻ നമ്പ്യാർ,സി.പി…