കോടതി സമുച്ചയ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന പൈതൃക ചിത്രരചന വീരോചിതം രചിച്ചു.
കണ്ണൂർ ജില്ലയുടെ സാംസ്കാരിക നഗരിയാണ് തലശ്ശേരി,ചരിത്രമുറങ്ങുന്ന മണ്ണാണ് തലശ്ശേരി,നീതിന്യായമേഖലയിലും സാംസ്കാരിക മേഖലയിലും ഒരുപാട് മഹാരഥൻമ്മാർ സംഭാവന നൽകിയ നാടാണ്,ഉദാഹരണത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേതന്നെ നീതിക്ക് വേണ്ടി തലശ്ശേരി കോടതികളിൽ പോരാട്ടം തുടങ്ങിയ ആളാണ് ജസ്റ്റിസ് വിആർ കൃഷ്ണയ്യർ. ഇങ്ങനെ ഒരുപാട് പൈതൃകം കൊണ്ട് സമ്പന്നമായ തലശ്ശേരിക്ക്, ചിത്രങ്ങളിലൂടെയും ഒരുപാട് കഥകൾ പറയാനുണ്ട് ,ഭൂതകാലങ്ങളെ വർത്തമാനകാലത്തോട് സംവദിക്കാൻ ഏറ്റവും മികച്ചതും ചിത്രരചനകൾ തന്നെയാണ് അതാണ് തലശ്ശേരിയുടെ പുതിയ കോടതി സമുച്ചയ അങ്കണത്തിൽ അരങ്ങേറിയത്.പങ്കെടുത്ത ചിത്രകാരൻമ്മാരുടെ രചനകൾ ലോകോത്തരനിലവാരം പുലർത്തുന്നതും…