തളിപ്പറമ്പ് കോടതിയിലെ നിറസാന്നിധ്യം അഡ്വ. രജ്ജന ഇനി വരില്ല.
അഭിഭാഷകയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ബാറിലെ അഭിഭാഷക പട്ടുവം കുഞ്ഞിമതിലകത്തെ ദേവദത്തം വീട്ടില്‍ ജി.കെ.രഞ്ജനയാണ്(48)മരിച്ചത്.അഭിഭാഷകർക്കിടയിൽ കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാമത്തെ മരണമാണ്. കോടതികളിൽ വളരെ സജീവമായിരുന്ന അഭിഭാഷകയായിരുന്നു.എല്ലാവരുമായും നല്ല സൗഹൃദ ബന്ധം പുലർത്തിയിരുന്ന ഒരു സുസ്മേരവദയായ അഭിഭാഷകെയാണ് തളിപ്പറമ്പ് ബാറിന് നഷ്ടമായിരിക്കുന്നത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഭര്‍ത്താവ്: എ.എന്‍.പ്രകാശ് കാസര്‍ക്കോട് ( റബ്‌കോ പ്രൊഡക്ഷന്‍ മാനേജര്‍). മക്കള്‍: ഹരികൃഷ്ണന്‍ പ്രകാശ് (എം.ബി.ബി.എസ് വിദ്യാര്‍ത്ഥി, ജര്‍മ്മനി), യദുകൃഷ്ണന്‍ പ്രകാശ്…